Sherry P S, CEC 2019, writes about his experience with the Indian Air Force team, lead by Ansha V Thomas (CEC 2010) during the Kerala Floods 2018.
എവിടെ തുടങ്ങണം എന്നൊന്നും അറിയില്ല. ഒരു ദിവസം രാവിലെ എന്റെ ഫോണിൽ ഒരു കോൾ. ചെങ്ങന്നൂർ ജനങ്ങൾ മൊത്തം ജനപ്രളയത്തിൽ വിഷമിച്ചു നിലവിളികുന്ന സമയം. എന്റെ ഫോണിൽ വന്ന കോൾ. ഒരു volunteering നു വേണ്ടി 10 പേരെ ആവിശ്യം ഉണ്ട് എന്നാരുന്നു. എന്നാൽ ഞാൻ എല്ലാവരെയും വിളിച്ചു എല്ലാവരും തിരക്ക് ആരുന്നു. ഞാൻ രണ്ടും കല്പിച്ചു Airforce Rescue ഓപ്പറേഷൻ ക്യാമ്പിൽ എത്തി. അവിടെ ചെന്ന് ആദ്യം കാണുന്ന മുഖം leader Ansha V Thomas from CEC 2010 batch. എല്ലാം ഭംഗിയായി തീർക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസം ആ മുഖത്തു ഉണ്ടാരുന്നു. ചെങ്ങന്നൂരിൽ ഒള്ള ജനങ്ങളുടെ വിഷമം എല്ലം വഹിച്ചു കൊണ്ട് അവിടെ ഒരു മുഖം കൂടെ ഞാൻ കണ്ടു Kerala Police ന്റെ SP Srendran Sir.
എന്നാൽ എവിടെ തുടങ്ങണം എന്നു ഒന്നും അറിയില്ലാരുന്നു ഞങ്ങൾക്ക്. ചെങ്ങന്നൂർ എഞ്ചിനീയർ കോളേജ് ലെ students മുകാന്ദരം ഒരു link ഉണ്ടാക്കി. അതിൽ അനേകം ആയിരങ്ങൾ ജീവനു വേണ്ടി അപേക്ഷിക്കാൻ തുടങ്ങി. ഞങ്ങൾ ഞങ്ങളുടെ ജോലി അവിടെ ആരംഭിച്ചു അതിൽ വന്ന എല്ലാവരെയും വിളിക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ ഓരോരുത്തരുടെയും സ്ഥലം trace ചെയ്തു Ansha Maam നു കൊടുത്തു. അവിടെ നിന്നും ഹെലികോപ്റ്റർ ഈ സ്ഥലത്തേക്ക്….. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അനേകരുടെ സ്നേഹം പ്രകടനം അവരുടെ ജീവൻ രക്ഷിക്കുവാൻ ഞങ്ങൾക്കും അതിൽ ഒരു ഭാഗം ആകുവാൻ കഴിഞ്ഞപ്പോൾ അവരുടെ സന്തോഷവാക്കുകൾ ഞങ്ങളുടെ മനസ് നിറച്ചു.
അങ്ങനെ ഏകദേശം 4 ദിവസങ്ങൾ കൂടെ വർക്ക് ചെയ്ത ഓരോരുത്തരും. Ansha Maam, Manu Sir, Hemand Sir. എല്ലാവരെയും വളരെ മിസ്സ് ചെയുന്നു. Ansha Maam നെ പറ്റി പറയുവാണേൽ ഒത്തിരി ഉണ്ട്. അനേകർ അവിടെ വിഷമം കൊണ്ട് വന്നു കേറിയപ്പോൾ തന്റെ വാക്കുകൾ കൊണ്ട് അവരെ ആശ്വസിപ്പിച്ചു. അതിനു ഉള്ള പരിഹാരവും maam അപ്പോൾ തന്നെ ചെയ്തു കൊടുക്കുകയും ചെയ്തു. ഒരു ഓഫീസർ ടെ ഒരു ജാടയും ഒന്നും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും താൻ പഠിച്ച നാടിനെ എങ്ങനേലും രക്ഷിക്കണം എന്നുള്ള ആ പരിസ്രമവും അത് പറ്റും എന്നുള്ള വിശ്വാസവും ആണ് ഈ വിജയത്തിന്റെ രഹസ്യം.
തന്റെ ഓരോ വാക്കുകളും അനേകം ആളുകളെ സഹായത്തിനു എത്തുമ്പോൾ പറയുന്ന ഒരു കാര്യം ഞാൻ കേട്ടു, പാവങ്ങൾ വീട്ടിൽ പോകുമ്പോൾ അവർക്കു ഒന്നും കാണില്ല അവരെ നിങ്ങൾ സഹായിക്കണം. അനേകം കാര്യങ്ങൾ അവിടെ നിന്നും പഠിക്കുവാനും ഒക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാം അവസാനിച്ചു നടനെ രക്ഷിക്കുവാൻ കഴിഞ്ഞതിൽ ഒള്ള സന്തോഷത്തിലാ ഞങ്ങൾ എല്ലാവരും. ഈ ക്യാമ്പ് വിടുമ്പോൾ ജീവിതത്തിൽ ഇത്രേം നാൾ അനുഭവിച്ചിട്ടില്ലാത്ത ഒരു വലിയ സന്തോഷം എല്ലാം എന്നിക്കു ഉണ്ട്. Thanks for the opportunity. Special thanks to Ansha Maam. എല്ലാവർക്കും.
ഈ ഓപ്പറേഷൻ നു സഹായിച്ച അനേകർ ഉണ്ട്. Specially ഒരു പള്ളിയിലെ അച്ഛൻ അനേകർക്ക് വേണ്ടി അച്ഛൻ ആരുന്നു മരുന്ന് മേടിച്ചു കൊണ്ടുവന്നത് ഇവിടുത്തെ ആണോ എങ്ങനെ വന്നോ എന്നു ഒന്നും അറിയില്ല. ഒരു അമർത്ഥതയുള്ള ഒരു മനുഷ്യൻ thanks alot. നല്ലവരായ സ്നേഹം നിറഞ്ഞ നാട്ടുകാർ മൊത്തം ഉണ്ട്. ഇങ്ങനെ എല്ലാവരും ഈ കേരളത്തിൽ ഒരുമിച്ചു നിന്നാൽ ഉണ്ടായ നഷടങ്ങളിൽ നിന്നും പെട്ടന്ന് തന്നെ കേരളം കരകയറും. എല്ലാവരും ഒരുമിച്ചു നിൽക്കാം സ്നേഹം കൊണ്ട് എല്ലാവർക്കും ഒരുമിച്ചു ഈ കേരളത്തെ രക്ഷിക്കാം……
#KeralaFloods