Hey,
CEC Red Ribbon Club(RRC) website has been reported in Matrubhumi Newspaper on 15th December. The news can be read in matrubhumi website here… Congrats to the NSS and RRC executive members and the team that worked behind the website…
ചെങ്ങന്നൂര്‍: പാവപ്പെട്ട രോഗികള്‍ക്ക് രക്തം ആവശ്യമായി വരുമ്പോള്‍ കമ്പ്യൂട്ടറില്‍ ഒന്നു ക്ലിക്ക്‌ചെയ്യുക. രക്തം കിട്ടാന്‍ മാര്‍ഗം തെളിയും. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് നോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമും റെഡ് റിബണ്‍ ക്ലബ്ബും ചേര്‍ന്നാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജില്‍ 100 ഓളം വിദ്യാര്‍ഥികള്‍ രക്തദാനത്തിന് സന്നദ്ധരാണ്. അവരെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ രക്തഗ്രൂപ്പും നിര്‍ണയിച്ചിട്ടുണ്ട്.
വെബ്‌സൈറ്റ്: www.ceconline.edu/blood നോക്കിയാല്‍ തങ്ങള്‍ക്കുവേണ്ട രക്തഗ്രൂപ്പില്‍പ്പെട്ട ആളെ ലഭ്യമാണോ എന്നറിയാം. നിശ്ചിതഗ്രൂപ്പ് രക്തം നല്കാന്‍ ആളുണ്ടെന്ന് ഉറപ്പായാല്‍ റെഡ് റിബണ്‍ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ കെ.എ. അനുരാജിനെ മൊബൈലില്‍ വിളിക്കുക. നമ്പര്‍: 9447786283. കോ ഓര്‍ഡിനേറ്റര്‍ രക്തംനല്കാന്‍ ആളെ നിയോഗിക്കും. അടുത്തിടെ കോളേജില്‍ രക്തദാനക്യാമ്പ് നടന്നിരുന്നു. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളാണ് രക്തദാന സേനയിലുള്ളത്. കോളേജിലെ രക്തദാന സൗകര്യം ധാരാളംപേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
—-
Manu S Ajith and Harisankar P S
CEC 2012 CS